ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറയ്ക്ക് സമീപം മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന വളയുകയായിരുന്നു.
സമുദ്രാതിര്‍ത്തിയുടെ ശ്രീലങ്കന്‍ ഭാഗത്തേക്ക് കടന്നതിന് ഇവരെ അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. ജാഫ്‌നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.
മത്സ്യത്തൊഴിലാളികളെ അന്വേഷണത്തിന് ശേഷം മയിലിട്ടി തുറമുഖത്ത് ജാഫ്‌ന ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് കൈമാറും.
ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ തമിഴ്നാട് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്.
ഞായറാഴ്ച സമുദ്രാതിര്‍ത്തി ലംഘിച്ചതിന് രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകള്‍ പിടികൂടുകയും ചെയ്തിരുന്നു.
നേരത്തെ, ഒക്ടോബറില്‍ രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ഇതേ നിയമലംഘനത്തിന് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.
ശ്രീലങ്കന്‍ നാവികസേനയുടെ അറസ്റ്റുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ ഇടപെടാനും നയതന്ത്രപരമായി പരിഹരിക്കാനും വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *