മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ വെടിവെച്ചുകൊന്ന കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. പ്രതിയായ ശിവകുമാറിനെ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നിന്നാണ് പിടികൂടിയത്.
ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതു മുതല്‍ ഒളിവിലായിരുന്ന ഇയാള്‍ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും (എസ്ടിഎഫ്) മുംബൈ ക്രൈംബ്രാഞ്ചിന്റെയും സംയുക്ത ഓപ്പറേഷനില്‍ പിടിക്കപ്പെടുകയായിരുന്നു.
ബാബ സിദ്ദിഖിനെ കൊല്ലാന്‍ 9.9 എംഎം പിസ്റ്റള്‍ ആണ് ഉപയോഗിച്ചത്. ഒക്ടോബര്‍ 12 ന് ബാന്ദ്ര ഈസ്റ്റിലെ മകന് സീഷന്‍ സിദ്ദിഖിന്റെ ഓഫീസ് കെട്ടിടത്തിന് പുറത്താണ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത്.
ശിവകുമാറിന്റൈ അറസ്റ്റോടെ ബാബ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഷൂട്ടര്‍മാരും അറസ്റ്റിലായി.