ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 23 തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുകയും മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഈ മത്സ്യത്തൊഴിലാളികള്‍ നെടുന്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കന്‍ നാവികസേനയുടെ പട്രോളിംഗ് ബോട്ട് ഇവരെ വളയുകയായിരുന്നു.
അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ കാങ്കസന്തുറൈ നേവല്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇവരെ ജാഫ്‌ന ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് കൈമാറും.
ഒക്ടോബറില്‍ സമാനമായ സംഭവത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുകയും അവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അറസ്റ്റിന് മറുപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.
ശ്രീലങ്കന്‍ നാവികസേന തമിഴ്നാട് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സ്റ്റാലിന്‍ കൂടുതല്‍ അറസ്റ്റുകള്‍ തടയാന്‍ നയതന്ത്രപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *