വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചു വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. കളി ഉപകരണത്തിന്റെ മുകളില്‍ കുടുങ്ങുകയും താഴേയ്ക്കു വീഴുകയും ചെയ്ത പത്തിലധികം കുട്ടികളെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു രക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് 6.45നായിരുന്നു സംഭവം.
അഞ്ച് വയസിനു താഴെയുള്ള കുട്ടിള്‍ക്കു കളിക്കാനുള്ള വായു നിറച്ച ഉപകരണമാണ് തകറിലായത്. കുട്ടികള്‍ മുകളിലേക്കു കയറി ഊര്‍ന്നിറങ്ങുന്ന കളി ഉപകരണത്തില്‍ നിറച്ചിരുന്ന വായു പെട്ടെന്നു ചോര്‍ന്നു. ഇതോടെ ഉപകരണത്തിന്റെ മുകളില്‍ കയറിയിരുന്ന കുട്ടികള്‍ താഴെ വീണു.
സംഭവം കണ്ടുനിന്ന മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ രക്ഷിക്കുകയായിരുന്നു. കുട്ടികള്‍ മറുഭാഗത്തേക്കു വീഴാതെ ഉപകരണത്തിന്റെ ഊര്‍ന്നിറങ്ങുന്ന ഭാഗത്തുതന്നെ വീണതിനാല്‍ വലിയ അപകടം ഒഴിവായി.
വൈക്കം നഗരസഭ വാടകയ്ക്ക് നല്‍കിയിരിക്കുന്ന സ്ഥലത്താണ് അഷ്ടമി ഉത്സവത്തോടനുബന്ധിച്ചു വിവിധ വിനോദ ഉപാധികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍, വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താന്‍ ആരും തയ്യാറായിട്ടില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *