ബംഗളൂരു: വഖഫ് ബോര്‍ഡിന് കീഴിലുള്ള കര്‍ഷകരുടെ ഭൂമിയും മറ്റ് സ്വകാര്യ സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ പ്രോപ്പര്‍ട്ടി മ്യൂട്ടേഷന്‍ നടപടികളും നിര്‍ത്തിവയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം.
സ്വത്തവകാശത്തെയും അനധികൃത ഭരണ നടപടികളെയും കുറിച്ചുള്ള ആശങ്കകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
നിലവിലുള്ള സ്വത്ത് മ്യൂട്ടേഷനുകള്‍ ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിടുകയും ഈ കേസുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും നോട്ടീസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
തര്‍ക്കത്തില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ സജീവമായി കൃഷിയിറക്കുന്ന കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ശരിയായ അനുമതിയില്ലാതെ ഉത്തരവുകള്‍ പുറപ്പെടുവിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വഖഫ് ഭേദഗതി ബില്ലിന്റെ പാര്‍ലമെന്റിന്റെ സംയുക്ത സമിതി അധ്യക്ഷന്‍ ജഗദാംബിക പാലിന് കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച് 500 ലധികം നിവേദനങ്ങള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നിര്‍ദ്ദേശം.

By admin

Leave a Reply

Your email address will not be published. Required fields are marked *