സ്കൂൾ പ്രിൻസിപ്പാൾ മായ ജഗൻ, പ്രൊഫ. ശാന്തകുമാരി, പി.ടി.എ. പ്രസിഡന്റ് പോൾസൺ സ്റ്റീഫൻ, ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, വാർഡ് മെമ്പർമാരായ സുനിൽ മുണ്ടയ്ക്കൽ, നിഷ വിജു , റോട്ടറികൊച്ചിൻ ടൈറ്റൻസ് സെകട്ടറി റൊട്ടേറിയൻ ലിസൺ പൗലോസ് എന്നിവർ സംസാരിച്ചു.
റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ നോബിൾ ജേക്കബ്, പതാക ഉയർത്തുകയും, ഫുട്ബോൾ ടീമംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. റോട്ടറി കൊച്ചിൻ ടൈറ്റൻസ് ചെയർ സർവീസ് റൊട്ടേറിയൻ വിഷ്ണു ആർ ഉണ്ണിത്താൻ, പിടിഎ ട്രഷറർ, പത്മകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അമ്പിളി രാജേഷ് യോഗത്തിൽ സ്വാഗതം പറഞ്ഞു.
സിബിച്ചൻ ജോസഫ് കിക്ക് ഓഫ് ചെയ്ത് ടൂർണ്ണമെന്റ് ഉദാഘാടനം ചെയ്തു. നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കസ്തൂർബ്ബ മഞ്ഞുമ്മൽ ജേതാക്കളായി. കെ.എം.ജെ കാഞ്ഞിരമറ്റം റണ്ണേഴ്സ് അപ്പായി. ലൂസേഴ്സ് വിഭാഗത്തിൽ ഗ്രീറ്റ്സ് കലൂർ വിജയികളായി.