മുംബൈ:  മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡിയുടെ സംയുക്ത പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കി.
ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്, എന്‍സിപി-എസ്സിപി എംപി സുപ്രിയ സുലെ, മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പടോലെ, കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എംവിഎ സഖ്യത്തിന്റെ മറ്റ് നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൃഷി- ഗ്രാമവികസനം, വ്യവസായവും തൊഴിലും, നഗരവികസനം, പരിസ്ഥിതി, പൊതുക്ഷേമം എന്നിങ്ങനെ മഹാരാഷ്ട്രയുടെ പുരോഗതിക്കും വികസനത്തിനും ഞങ്ങള്‍ക്ക് അഞ്ച് തൂണുകളുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
‘മഹാരാഷ്ട്രയിലെ ജനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കര്‍ഷകരുടെ ദുരിതങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുകയാണ്.
സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള ഞങ്ങളുടെ കാഴ്ചപ്പാട് കൃഷിയും ഗ്രാമവികസനവും, തൊഴില്‍, നഗരവികസനം, പരിസ്ഥിതി, പൊതുക്ഷേമം എന്നിവയില്‍ അധിഷ്ഠിതമാണ്. 
സംസ്ഥാനത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രകടനപത്രിക കുടുംബങ്ങളുടെ ഉന്നമനത്തിന് സഹായിക്കുമെന്നും ഓരോ കുടുംബത്തിനും ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 3.5 ലക്ഷം രൂപ ആശ്വാസം ലഭിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *