ഡല്‍ഹി: ബിജെപി പ്രവര്‍ത്തകര്‍ക്കായി സമൂസ വിരുന്നൊരുക്കി ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനെ പരിഹസിച്ചാണ് നീക്കം.
സുഖ്വീന്ദര്‍ സിംഗ് സുഖുവിനുള്ള സമൂസ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തിനിടയിലാണ് സംഭവം.
ഹിമാചല്‍ പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായ താക്കൂര്‍ സമൂസ കഴിക്കുന്നതും ബിജെപി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതും ഒരു വീഡിയോയില്‍ കാണാം.