കൊച്ചി: മികച്ച എഡിറ്റർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മഹേഷ് ഭുവനേന്ദ്നെ ടെലിവിഷൻ ചാനൽ രംഗത്തെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.
ആട്ടം സിനിമയുടെ എഡിറ്റിങ്ങിനാണ് മഹേഷിന് ദേശീയ അവാർഡ് ലഭിച്ചത്
കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹനായ സോബിൻ k സോമൻ, KUWJ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് മാത്യു എന്നിവരെയും അനുമോദിച്ചു.
ആദരവിന്റെയും അനുമോദനത്തിന്റെയും വേദി, ടെലിവിഷൻ ചാനൽ എഡിറ്റേഴ്സിന്റെ സൗഹൃദ സംഗമം കൂടെയായി.