ബിഷ: മലയാളി യുവാവ് സൗദിയിലെ ബിഷയിൽ നിര്യാതനായി. മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ ഷൈജുവാണ് മരിച്ചത്. റാനിയയിൽ ബഖാല ജീവനക്കാരനായിരുന്നു.
രണ്ട് മാസം മുമ്പ് പക്ഷാഘാതം വന്നിരുന്നു. ബിഷ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പിതാവ്: പരേതനായ പൂഴിക്കുന്നൻ ഉമ്മർ. മാതാവ്: ജമീല. ഭാര്യയും രണ്ടുമക്കളുമുണ്ട്.