കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ട് കത്തിനശിച്ചു. ബോട്ടില്‍ നിന്ന് തീപടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ലക്ഷദ്വീപ് സ്വദേശികളാണ് ഇരുവരും. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘അഹല്‍ ഫിഷറീസ്’ എന്ന ബോട്ടിലാണ് തീപ്പിടിത്തമുണ്ടായത്. ബോട്ടിന്റെ എന്‍ജിനില്‍നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാത്രി 12-ഓടെയാണ് സംഭവം നടന്നത്.