പാകിസ്‌താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു.30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്.ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്നാണ് സംശയം. സ്ഫോടനം നടക്കുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. പെഷവാറിലേക്കുള്ള ഒരു ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടാൻ തയ്യാറാവുന്ന സമയത്തായിരുന്നു അപകടം നടക്കുന്നതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് മുഹമ്മദ് ബലോച്ച് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തിട്ടുണ്ട്. പൊലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ബോംബ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1