കണ്ണൂര്‍: പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിയില്‍ പി പി ദിവ്യയ്ക്ക് കടുത്ത അതൃപ്തി. തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്ന് ദിവ്യ പറഞ്ഞു.
ഫോണില്‍ ബന്ധപ്പെട്ട് ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്. സിപിഎമ്മിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്.