ദീപാവലി ആഘോഷത്തിനിടെ യുവാവിനെയും കൗമാരക്കാരനെയും വെടിവച്ച് കൊലപ്പെടുത്തി; സിസിടിവി വീഡിയോ വൈറല്‍

ദില്ലിയില്‍ ദീപാവലി ആഘോഷത്തിനിടെ യുവാവിനെയും ബന്ധുവിനെയും അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തി.  യുവാവ് തന്‍റെ വീട്ട് മുറ്റത്ത് ദീപാവലി ആഘോഷിക്കുന്നതിനിടെ എത്തിചേര്‍ന്ന രണ്ട് പേരാണ് വെടിയുതിര്‍ത്തത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒക്ടോബര്‍ 31 നായിരുന്നു സംഭവം. ദില്ലി ഷഹ്ദാര പ്രദേശത്ത് ദീപാവലി ആഘോഷിക്കുകയായിരുന്ന ആകാശ് ശർമ (40), മരുമകൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് ആകാശിന്‍റെ 13 വയസ്സുള്ള മകൻ ക്രിഷ് പരിക്കുകളോടെ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അക്രമി അഞ്ച് റൌണ്ട് വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട സിസിടിവി വീഡിയോയില്‍ ഫര്‍ഷ് ബസാറിലെ തെരുവില്‍ വീടിന് മുന്നില്‍ ദീപാവലി ആഘോഷത്തിനായി രണ്ട് പേര്‍ ഒരുക്കം കൂട്ടുന്നതിനിടെ ഒരാള്‍ സ്കൂട്ടറിലും മറ്റേയാള്‍ നടന്നും വരുന്നത് കാണാം. ഇവർ അല്പനേരം പരസ്പരം സംസാരിക്കുന്നതും പിന്നാലെ ഒരാള്‍ വീട്ടിലേക്ക് കയറി പോകുന്നതും കാണാം. ഇതിന് പിന്നാലെ എത്തിചേര്‍ന്നവരില്‍ ഒരാള്‍ വീട്ടിനകത്തേക്ക് തോക്ക് ചൂണ്ടി വെടിവയ്ക്കുന്നു. മൂന്ന് റൌണ്ട് വെടി വച്ച ശേഷം ഇയാള്‍ സ്കൂട്ടറില്‍ കയറി പോകാന്‍ ശ്രമിക്കുമ്പോള്‍ ഋഷഭ് ശർമ്മ ഇയാള്‍ക്ക് പിന്നാലെ ഓടുന്നു. സിസിടിവി വീഡിയോ പകര്‍ത്തുന്നതിനിടെ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് സംഭവം വിവരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ വിവാഹ അവധി നിരസിച്ചു; ഇന്ത്യന്‍ വധൂവരന്മാർ വീഡിയോ കോളിലൂടെ വിവാഹം കഴിച്ചു

‘സ്ത്രീകൾ തമ്മിൽ കൂറ്റൻ വടിയുമായി പൊരിഞ്ഞ അടി; ഇത് ‘രണ്ടാം ബാഗ്പത് യുദ്ധ’മെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ പോലീസ് പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 70,000 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അവകാശപ്പെട്ടത്, വസ്തു ഇടപാടുകാരനും പണമിടപാടുകാരനുമായ ആകാശ് ശർമ്മ കഴിഞ്ഞ മാസം ഒരു കൗമാരക്കാരനെ ഒരു വീട്ടിൽ വെടിയെക്കാന്‍ കോട്ടേഷന്‍ കൊടുത്തിരുന്നതായി പോലീസ് അവകാപ്പെട്ടു. എന്നാല്‍ ഇതിന്‍റെ പണം ശര്‍മ്മ നല്‍കിയില്ല. ഇതിന് പ്രതികാരം ചെയ്യാന്‍ ദീപാവലി രാത്രി, ഇതേ കൗമാരക്കാരനും കൂട്ടാളിയും ചേർന്ന് ശർമ്മയെ വെടിവച്ചു കൊല്ലുകയായിരുന്നു,” ഒരു മുതിർന്ന പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അൺലിമിറ്റഡ് ഇന്‍റർനെറ്റ്; റഷ്യയിലെ ഉത്തര കൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായെന്ന് റിപ്പോർട്ട്

‘പൊളി ജീവിതം’; വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷിച്ച് ജപ്പാൻകാരൻ

ഇതിനിടെ ഗദർപൂരിലെ സ്വന്തം ഫാമില്‍ മാലിന്യ രഹിത ദീപാവലി ആഘോഷിച്ച ദന്തഡോക്ടര്‍ക്കെതിരെ പോലീസ് ആയുധ നിയമപ്രകാരം കേസെടുത്തു. മാലിന്യ രഹിത ദീപാവലി ആഘോഷത്തിനായി ദന്തഡോക്ടറായ ആഞ്ചൽ ധിംഗ്ര, ഉത്തരാഖണ്ഡിലെ ഗദർപൂരിലെ തന്‍റെ ഫാം ഹൗസിൽ വച്ച് മഹീന്ദ്ര ഥാർ കാറിന് മുകളില്‍ നിന്നും ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ചു. പിന്നാലെ തന്‍റെ മാലിന്യ രഹിത ദീപാവലി ആഘോഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍, ഇത് തോക്ക് ഉപയോഗത്തിന്‍റെ ദുരുപയോഗമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെട്ടു. പിന്നാലെ ആയുധ നിയമത്തിലെ 27 (1), 30 വകുപ്പുകൾ പ്രകാരം ദന്തഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരുടെ തോക്ക് ലൈസൻസ് റദ്ദാക്കാൻ അധികൃതർ ആലോചിച്ചതായും റിപ്പോർട്ടുണ്ട്. 

‘ഇത് അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി’; 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധവുമായി ഓസ്ട്രേലിയ
 

By admin