വാഷിങ്ടണ്‍ ഡിസി: അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ അധികാരത്തില്‍ നിന്നു പുറത്താകുമെന്നു ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. ട്രൂഡോയെ പുറത്താക്കാന്‍ സഹായിക്കണമെന്ന സമൂഹമാധ്യമത്തിലെ അഭ്യര്‍ഥനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രൂഡോയുടെ രാഷ്ട്രീയ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം തെരഞ്ഞെടുപ്പില്‍ ട്രൂഡോ ഇല്ലാതാകുമെന്നു മസ്ക് പ്രതികരിച്ചു. അടുത്ത വര്‍ഷം ഒക്റ്റോബര്‍ 20ന് മുന്‍പാണ് ക്യാനഡയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ്.യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍റെ തിരിച്ചുവരവില്‍ വലിയ പങ്കുവഹിച്ചിരുന്നു മസ്ക്. വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ട്രംപ് പ്രത്യേകം പരാമര്‍ശിച്ചു. ജര്‍മനിയിലെ സോഷ്യലിസ്ററ് സര്‍ക്കാരിന്‍റെ തകര്‍ച്ചയെ പരാമര്‍ശിച്ചുന്ന എക്സിലെ പോസ്ററിനു താഴെയാണ് ട്രൂഡോയെ ക്യാനഡയ്ക്കു മടുത്തെന്നും പുറത്താക്കാന്‍ സഹായിക്കണമെന്നും ഒരാള്‍ അഭ്യര്‍ഥിച്ചത്.അനിയന്ത്രിത കുടിയേറ്റവും സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും തൊഴിലില്ലായ്മയുമടക്കം നിരവധി വിഷയങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടുകയാണു ട്രൂഡോ. ചൈനയും റഷ്യയും ഇന്ത്യയുമുള്‍പ്പെടെ രാജ്യങ്ങളോടുള്ള ബന്ധം വഷളായതിനും ട്രൂഡോ വിമര്‍ശിക്കപ്പെടുന്നുണ്ട്. നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും നല്ല ബന്ധമല്ല ട്രൂഡോയ്ക്ക്.