കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേര്‍ക്കാണ് ജര്‍മനിയിലെ 12 സ്റേററ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ നഴ്സുമാരായി നിയമനം ലഭിച്ചത്. ഇതിന്‍റെ ഭാഗമായുളള ട്രിപ്പിള്‍ വിന്‍ 500 പ്ളസ് ആഘോഷങ്ങള്‍ തിരുവനന്തപുരം ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ ശനിയാഴ്ച വൈകിട്ട് നടത്തും.ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചുഘട്ടങ്ങളില്‍ നിന്ന് ഇതുവരെ തെരഞ്ഞെടുത്ത 1400 പേരില്‍ നിന്നുളള 528 നഴ്സുമാരാണ് ജര്‍മനിയിലെത്തിയത്. നിലവില്‍ ജര്‍മന്‍ ഭാഷാപരിശീലനം തുടരുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മനിയിലേക്ക് തിരിക്കും. നഴ്സിങ് ഹോമുകളിലേയ്ക്കുളള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടപടികളും പുരോഗമിച്ചുവരുന്നു.പ്ളസ് ടുവിനുശേഷം ജര്‍മനിയില്‍ നഴ്സിങ് പഠനം സാധ്യമാക്കുന്ന ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതിയില്‍ രണ്ടാംഘട്ട റിക്രൂട്ട്മെന്‍റുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ~ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.തിരുവനന്തപുരത്ത് ജര്‍മന്‍ ഓണററി കോണ്‍സല്‍ സംഘടിപ്പിക്കുന്ന ജര്‍മന്‍ ഐക്യദിനത്തിനും ബെര്‍ലിന്‍ മതില്‍ പതനത്തിന്‍റെ 35ാം വാര്‍ഷികാഘോഷ ചടങ്ങിനുമൊപ്പമാണ് നോര്‍ക്ക റൂട്ട്സിന്‍റെ 500 പ്ളസ് പരിപാടി. ചടങ്ങില്‍ ബംഗലൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാര്‍ട്ട് മുഖ്യാതിഥിയാകും.നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ജര്‍മനിയുടെ കേരളത്തിലെ ഹോണററി കോണ്‍സല്‍ ഡോ. സയിദ് ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അറിയിക്കും. നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, ജര്‍മന്‍ ഭാഷാ പഠനകേന്ദ്രമായ ഗോയ്ഥേ ഇന്‍സ്ററിറ്റ്യൂട്ടിലെയും ട്രിപ്പിള്‍ വിന്‍, ജര്‍മന്‍ ഭാഷാ വിദ്യാര്‍ത്ഥികള്‍ എന്നിവരും ആഘോഷചടങ്ങില്‍ സംബന്ധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *