ഒട്ടാവോ:  രാജ്യത്ത് ഖാസ്ലിസ്ഥാനി അനുഭാവികളുടെ സാന്നിധ്യം സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍ അവര്‍ കാനഡയിലെ സിഖ് സമുദായത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഖാലിസ്ഥാനി അനുകൂലികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ട്രൂഡോയുടെ സമ്മതം, കനേഡിയന്‍ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്ക് അഭയം നല്‍കുന്നുവെന്ന ഇന്ത്യയുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ്.
കാനഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദു അനുഭാവികളുണ്ടെന്നും എന്നാല്‍ അവരും കാനഡയിലെ ഹിന്ദു സമൂഹത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയില്‍ ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന നിരവധി പേരുണ്ടെങ്കിലും അവര്‍ സിഖ് സമുദായത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നില്ല.
കാനഡയില്‍ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുണ്ട്, എന്നാല്‍ അവര്‍ എല്ലാ ഹിന്ദു കനേഡിയന്‍മാരെയും മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നില്ല, ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രൂഡോ പറഞ്ഞു.
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ട്രൂഡോയുടെ പരാമര്‍ശം.
2023 സെപ്റ്റംബറില്‍ ട്രൂഡോ നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *