ഐ ആം കാതലൻ ശരിക്കും എത്ര നേടി?, പ്രേമലു ഇഫക്റ്റ് വര്‍ക്കായോ?, കളക്ഷനില്‍ നസ്‍ലെന് സര്‍പ്രൈസുണ്ടോ?

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ യുവ താരമാണ് നസ്‍ലെൻ. പ്രേമലുവിന്റെ വൻ വിജയമാണ് യുവ താരത്തിന് വലിയ സ്വീകാര്യതയുണ്ടാക്കിയത്. ചെറു പ്രായത്തില്‍ തന്നെ 100 കോടി ക്ലബിലെത്താനും പ്രേമലുവിലൂടെ നസ്‍ലെന് കഴിഞ്ഞു. ഐ ആം കാതലൻ സിനിമയുടെ കളക്ഷൻ കണക്കുകളാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

ഐ ആം കാതലൻ മിനിയാന്നാണ് തിയറ്ററുകളില്‍ എത്തിയത്. ഐ ആം കാതലനറെ നെറ്റ് കളക്ഷനാണ് സാക്നില്‍ക്ക് പുറത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നെറ്റ് കളക്ഷനാണ് പ്രശസ്‍ത സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് പുറത്തുവിട്ടത്. ഐ ആം കാതലൻ 1.41 കോടി രൂപയിലധികം നേടിയെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

ഗിരീഷ് എ ഡിയാണ് സംവിധാനം. ഗിരീഷ് എ ഡിയും നസ്‍ലെനും ഒന്നിക്കുമ്പോള്‍ ഇക്കുറി പ്രണയത്തിനല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരു യൂണീക് കഥയാണ് നസ്‍ലെന്റെ ചിത്രത്തിന്റെ പ്രമേയം. ഹാക്കിംഗാണ് പ്രധാന കഥാ തന്തു.

ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്‍ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായിട്ടുണ്ട്. സജിൻ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചിരിക്കുന്നത്. മൌത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നേറുമെന്നും കളക്ഷനില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ. നസ്‍ലെന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

Read More: ഞെട്ടിക്കാൻ കങ്കുവ, വിദേശത്തെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin