മോസ്കോ: ലോക വന്‍ ശക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇന്ത്യക്ക് അര്‍ഹതയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. ഇന്ത്യയുമായി എല്ലാ മേഖലകളിലും റഷ്യ ബന്ധം വികസിപ്പിക്കുകയാണെന്നും ഉഭയകക്ഷി ബന്ധങ്ങളില്‍ വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.റഷ്യയുടെ സോചിയിലെ വാല്‍ഡായി ചര്‍ച്ച ക്ളബിന്റെ പ്ളീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു പുടിന്. 145 കോടി ജനസംഖ്യയും പുരാതന സംസ്കാരവും വളര്‍ച്ചക്ക് ഏറെ സാധ്യതയുമുള്ള മഹത്തായ രാജ്യമാണ് ഇന്ത്യ. ലോക സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നത് ഇന്ത്യയാണ്.ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നത്. ഓരോ വര്‍ഷവും ഇന്ത്യയുമായുള്ള സഹകരണം ശക്തമായി ക്കൊണ്ടിരിക്കുകയാണെന്നും പുടിന് പറഞ്ഞു. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണെങ്കിലും വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഇന്ത്യക്കും ചൈനക്കും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.