തൃശൂര്‍: കോടതിയില്‍ എ.ഡി.എമ്മിനെതിരേ ദിവ്യ പറയുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
പി.പി. ദിവ്യയ്ക്കെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് പറയേണ്ടത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ്. കോടതിയില്‍ എ.ഡി.എമ്മിനെതിരേ ദിവ്യ പറയുന്നത് പാര്‍ട്ടി നിലപാടല്ല. വിഷയത്തില്‍ സി.പി.എം. എന്നും എ.ഡി.എമ്മിനൊപ്പമാണ്. എന്നാല്‍ ദിവ്യ ശത്രുവല്ല. ദിവ്യയ്ക്ക് ഒരു തെറ്റ് പറ്റി. അത് തിരുത്തി മുന്നോട്ടുപോകും.
ദിവ്യ പാര്‍ട്ടി കേഡറായിരുന്നു. അതുകൊണ്ട് ജയിലില്‍ ദിവ്യയെ കാണാന്‍ ഇനിയും നേതാക്കള്‍ പോകും. പാലക്കാട്ടെ റെയ്ഡിന് ശേഷം കോണ്‍ഗ്രസിന്റെ ശുക്രദശ മാറി. റെയ്ഡ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യും. ട്രോളി ബാഗിന്റെ സംവിധായകന്‍ ഷാഫി പറമ്പിലാണ്. ഇത് സംബന്ധിച്ച് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.