എറണാകുളം: കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്കുമരുന്ന് ഗുളികകളുമായി എക്‌സൈസിന്റെ പിടിയില്‍. നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലനാണ് നൈട്രോസെപാം സെഡേറ്റീവ് ഗുളികകളുമായി പിടിയിലായത്.
ഇടപാടുകാരെ കാത്ത് കടവന്ത്ര മാതാനഗര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന ഇയാളെ എക്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിച്ചിരുന്ന പ്രതി അക്രമാസക്തനാവുകയും ചെയ്തു. സാഹസികമായാണ് എക്‌സൈസ് സംഘം പ്രതിയെ കീഴടക്കിയത്.
വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഇയാള്‍ ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നത് ഇയാളായിരുന്നു. ഗുണ്ടാലിസ്റ്റില്‍ പെടുത്തി തടവില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്.