മാഹി: ട്രെയിനില്‍ നിന്ന് വീണു യുവാവ് മരിച്ചു. പേരാവൂര്‍ തുണ്ടിയില്‍ ഐക്കാട് ദീപു സുധാകര(31)നാണ് മരിച്ചത്. ബുധനാഴ്ച രാത്രി മാഹി റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന എറണാകുളം-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്നാണ് ദീപു വീണത്.
വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പിതാവ്: സുധാകരന്‍. മാതാവ്: ഷീല. സഹോദരി: ദിവ്യ.