ഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് വീണ്ടും വധഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ അജ്ഞാതനായ ഒരാള്‍ക്കെതിരെ വര്‍ളി പോലീസ് കേസെടുത്തു. നിലവില്‍ അന്വേഷണം നടക്കുകയാണ്.
സല്‍മാന്‍ ഖാനെ കുപ്രസിദ്ധ ഗുണ്ടാനേതാവുമായി ബന്ധിപ്പിക്കുന്ന ഗാനത്തിന്റെ പേരിലാണ് പുതിയ ഭീഷണി. സല്‍മാന്‍ ഖാനെയും ലോറന്‍സ് ബിഷ്ണോയിയെയും ബന്ധിപ്പിക്കുന്ന ഒരു ഗാനത്തെ പരാമര്‍ശിച്ചായിരുന്നു ഭീഷണി.
c
ഗാനരചയിതാവിന് ഇനി പാട്ടെഴുതാന്‍ കഴിയില്ലെന്നാണ് ഭീഷണി. സല്‍മാന്‍ ഖാന് ധൈര്യമുണ്ടെങ്കില്‍ അയാളെ രക്ഷിക്കണം എന്നാണ് സല്‍മാന്‍ ഖാനെ നേരിട്ട് വെല്ലുവിളിക്കുന്ന സന്ദേശത്തില്‍ പറയുന്നത്.
A threat message for Actor Salman Khan from the Lawrence Bishnoi gang was received at the Mumbai Traffic Control Room last night. A case has been registered against an unknown person by Worli Police. Investigation underway: Mumbai Police
— ANI (@ANI) November 8, 2024