ഡല്‍ഹി: ഭീകരരുടെ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ബാരാമുള്ള ജില്ലയില്‍ സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു.
ഭീകരര്‍ വിവേചനരഹിതമായി വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു. ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.
സോപോറില്‍ ഇന്ന് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.