തെലങ്കാന: ഹൈദരാബാദിലെ ആദ്യ ഫോര്‍മുല ഇ റേസിന്റെ ഫണ്ടിംഗില്‍ ക്രമക്കേട് ആരോപിച്ച് ബിആര്‍എസ് നേതാവ് കെ ടി രാമറാവുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മയുടെ അനുമതി തേടി തെലങ്കാന സര്‍ക്കാര്‍.
ബിആര്‍എസിന് കീഴിലുള്ള മുന്‍ ഭരണകാലത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന കാലത്ത് ആര്‍ബിഐയില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടാതെ സംസ്ഥാന സര്‍ക്കാര്‍ ലണ്ടന്‍ ആസ്ഥാനമായുള്ള സംഘാടകര്‍ക്ക് 55 കോടി രൂപ നല്‍കിയതായാണ് ആരോപണം.
അഴിമതി വിരുദ്ധ ബ്യൂറോ സ്വതന്ത്രമായി കേസ് അന്വേഷിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി സ്ഥിരീകരിച്ചു.