തിരുവനന്തപുരം: പി. ശശിയെ പോലെ ദിവ്യയും തിരിച്ചുവരുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.
പി. ശശിയെ പോലെ ദിവ്യയും തിരിച്ചുവരും. സി.പി.എമ്മിന്റേത് ആത്മാര്‍ത്ഥതയില്ലാത്ത നടപടിയാണ്. മുമ്പ് ഇതുപോലെ നടപടിയെടുത്ത പി. ശശി ഇന്ന് അര മുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാരസ്ഥാനത്തേക്ക് മടങ്ങിയെത്തും.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും നവീന്‍ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനുമാണ് ഇപ്പോള്‍ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.