ന്യൂഡല്‍ഹി: നീതി തേടുന്നവരെ സേവിക്കാന്‍ കഴിയുന്നതിനെക്കാള്‍ മഹത്തായ വികാരമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീംകോടതിയിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 10നാണ് വിരമിക്കലെങ്കിലും, അവസാന പ്രവൃത്തി ദിനം ഇന്നായിരുന്നു.
എന്താണ് തന്നെ മുന്നോട്ട് നോയിക്കുന്നതെന്ന ചോദ്യം കേട്ടിട്ടുണ്ട്. ഈ കോടതിയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ഓരോ കാര്യങ്ങള്‍ ഇവിടെ നിന്ന് പഠിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ യാത്രയ്ക്ക് സംഭാവന നൽകിയ മുതിർന്ന അഭിഭാഷകർ മുതൽ സ്റ്റാഫ് അംഗങ്ങൾ വരെയുള്ള എല്ലാവർക്കും ചന്ദ്രചൂഡ് തൻ്റെ സമാപന പ്രസംഗത്തിൽ നന്ദി പറഞ്ഞു.