കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ വിവിധ ഗ്രാമീണ മേഖലയിൽ ഡ്രക്സ് കൺട്രോളർ വിഭാഗം ഡോക്ടർമാരുടെ കുറിപ്പ് ഉണ്ടെങ്കിൽ മാത്രം വിതരണം അനുവദിച്ചിട്ടുള്ള ലഹരി -ഉത്തേജക വിഭാഗത്തിൽ പെടുന്ന നാപ്രോഫെൻ മരുന്നുകളുടെ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച് മരുന്ന് കുപ്പികൾ വഴിയോരങ്ങളിൽ നിന്നും ലഭിക്കുന്നത് ആശങ്ക ഉയർത്തുന്നു.
ജില്ലയിലെ പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, ഉഴവുർ, രാമപുരം മേഖലയിൽ നിന്നാണ് നാപ്രോഫെൻ കുപ്പികൾ കണ്ടെത്തിയത് .
വിപണിയിൽ 150 രൂപ മുതൽ 450 രൂപ വരെ വിലയുള്ള ലഹരി -ഉത്തേജക വിഭാഗത്തിൽ പെടുന്ന നാപ്രോഫെൻ ആവശ്യക്കാർ മേടിക്കുന്നത് ഓൺലൈൻ വഴി ഭീമമായ തുക നൽകിയാണന്ന് പറയപ്പെടുന്നു.
കൂടാതെ ജില്ലയിലെ ചില മെഡിക്കൽ ഷോപ്പുകൾ വഴി ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വില്പന നടത്തുന്നുണ്ടയെന്നാണ് സംശയം.
ലഹരി – ഉത്തേജക മരുന്ന് വിഭാഗത്തിൽ പെടുന്ന നാപ്രോഫെൻ ഉപയോഗികൾക്ക് എതിരെ കേസ് എടുക്കാൻ നിയമപരമായി ആരോഗ്യ വകുപ്പോ, ഡ്രക്സ് കൺട്രോളർ വിഭാഗമോ എക്സൈസ്- പൊലീസ് വിഭാഗത്തിന് അനുമതി നൽകിയിട്ടില്ലാത്തത് നാപ്രോഫെൻ വിപണനം യുവതലമുറയെ ലഹരിയിൽ മയക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ജില്ലയിലെ ലഹരി -ഉത്തേജക മാഫിയ സംഘത്തിന് എതിരേ അന്വേഷണവും നിയമ നടപടിയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.