കണ്ണൂര്‍: പി.പി. ദിവ്യയ്ക്ക് ജാമ്യം ലഭിക്കുമെന്ന് കരുതിയില്ലെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം.
പി.പി. ദിവ്യയ്ക്ക് ജാമ്യം ലഭിക്കുമെന്ന് കരുതിയില്ല. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. നവീന്റെ മരണത്തില്‍ നിയമപോരാട്ടം തുടരുമെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.
പി.പി. ദിവ്യയ്ക്ക് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.