ചെറുപ്പക്കാരില്‍ വർധിച്ചുവരുന്ന അഞ്ച് അർബുദങ്ങൾ

ചെറുപ്പക്കാരില്‍ വർധിച്ചുവരുന്ന അഞ്ച് അർബുദങ്ങൾ

എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സ തേടലാണ് ക്യാൻസർ പ്രതിരോധത്തിൽ പ്രധാനം. അടുത്തിടെയായി ചില ക്യാന്‍സറുകള്‍  ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ പറയുന്നത്. 

ചെറുപ്പക്കാരില്‍ വർധിച്ചുവരുന്ന അഞ്ച് അർബുദങ്ങൾ

ചെറുപ്പക്കാരില്‍ വർധിച്ചുവരുന്ന ചില ക്യാന്‍സറുകളെ പരിചയപ്പെടാം. 

ബ്രെസ്റ്റ് ക്യാന്‍സര്‍

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. 40ന് താഴെയുള്ള സ്ത്രീകളിലും സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നു എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. 

കോളൻ ക്യാൻസർ

യുവാക്കൾക്കിടയിൽ കോളൻ ക്യാൻസർ കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, അമിത വണ്ണം, മോശം ജീവിതശൈലി തുടങ്ങിയവ രോഗ സാധ്യത കൂട്ടുന്നു. 

സെർവിക്കൽ ക്യാൻസർ

സ്തനർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം പേരിൽ കണ്ടുവരുന്ന വകഭേദമാണ് സെർവിക്കൽ ക്യാൻസർ. ചെറുപ്പക്കാരിലും ‌സെർവിക്കൽ ക്യാൻസർ കൂടുന്നതായാണ് കണക്കുകള്‍ പറയുന്നത്.

ലിംഫോമ

ലിംഫറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ക്യാന്‍സറാണ് ലിംഫോമ. ഇവയും ചെറുപ്പക്കാരില്‍ കൂടുതലായി കാണപ്പെടുന്നു. 

മെലനോമ

മെലനോമ, കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള സ്കിന്‍ ക്യാന്‍സറുകളുണ്ട്. അതില്‍ മെലനോമ ഇപ്പോള്‍ ചെറുപ്പക്കാരിലും കൂടുതലായി കാണപ്പെടുന്നു.

ശ്രദ്ധിക്കുക:

എന്തെങ്കിലും ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

By admin