ചെന്നൈ: ചെന്നൈയില്‍ മയക്കുമരുന്ന് കടത്തിയതിന് നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് സുരക്ഷാ പരിശോധനയ്ക്കൊടുവിലാണ് അഞ്ചുപേരെ പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച മണ്ണടിക്ക് സമീപമുള്ള വാഹന ചെക്ക് പോയിന്റിലാണ് റെയ്ഡ് നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷാ പരിശോധന നടത്തുകയും മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേരെ തടഞ്ഞുനിര്‍ത്തുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് വാഹനം പരിശോധിച്ച് ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്യലില്‍ ദിനേശ് പ്രതാപ്, സന്തോഷ്, പ്രവീണ്‍, തേജസ്, ഫാത്തിമ എന്നീ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. രണ്ട് മോട്ടോര്‍സൈക്കിളുകളും 7 ഗ്രാം മെത്താംഫെറ്റാമൈനും പോലീസ് പിടിച്ചെടുത്തു.