മുംബൈ: മഹാരാഷ്ട്രയിലെ ധൂലെയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഇന്ത്യാ മുന്നണിയെ കടന്ന് ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ മഹാരാഷ്ട്ര വിശ്വാസമര്‍പ്പിക്കുന്നുവെന്നും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ അവരുടെ സഖ്യത്തിന് വോട്ട് ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു
ചക്രങ്ങളും ബ്രേക്കുകളും ഇല്ലാത്ത വാഹനമാണ് മഹാ വികാസ് അഘാഡി (എംവിഎ) എന്നും അവിടെയുള്ള എല്ലാവരും ഡ്രൈവര്‍ സീറ്റില്‍ ഇരിക്കാന്‍ പാടുപെടുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്ര കൈവരിച്ച വികസനത്തിന്റെ വേഗത നിര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് മാത്രമേ മഹാരാഷ്ട്രയുടെ ദ്രുതഗതിയിലുള്ള വികസനം ഉറപ്പാക്കാന്‍ കഴിയൂ എന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയുമായുള്ള എന്റെ അടുപ്പം നിങ്ങള്‍ക്കെല്ലാം അറിയാമെന്നും മോദി പറഞ്ഞു.