കാനഡ: കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ സിഖ് സമുദായത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം അതിരൂക്ഷമാകുന്ന സമയത്താണ് ഈ പരാമര്‍ശം.
കാനഡയില്‍ ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന നിരവധി പേരുണ്ടെങ്കിലും അവര്‍ സിഖ് സമുദായത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് ട്രൂഡോ പറഞ്ഞു. തിങ്കളാഴ്ച ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്ന് റിപ്പോര്‍ട്ട് പറയുന്നു.