ഇന്ത്യക്കെതിരെ നിർണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക; സഞ്ജു ഓപ്പണര്‍;തിലക് വര്‍മയും വരുണ്‍ ചക്രവർത്തിയും ടീമിൽ
ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യക്കായി അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നത്. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ബംഗ്ലാദേശിനെതിരെ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്.