ന്യൂഡൽഹി: പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു തരണം, വിടവാങ്ങൽ പ്രസംഗത്തിൽ ചന്ദ്രചൂഢ്.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കസേരയിൽ നിന്ന് വിരമിക്കുന്ന ഡി.വൈ. ചന്ദ്രചൂഡിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്…ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. കോടതിയിൽ വെച്ച് ഞാൻ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അഭ്യർഥിക്കുകയാണ്. എന്നെ യാത്രയാക്കാൻ ഇത്രയധികം ആളുകൾ വന്നതിന് ഒരുപാട് നന്ദി…”വിടവാങ്ങൽ പ്രസംഗത്തിൽ ചന്ദ്രചൂഢ് പറഞ്ഞു.
സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകുന്നതാണ്. എന്നാൽ ഇന്ന് ഞാൻ വിരമിക്കുന്നതിന് സാക്ഷിയാകാൻ ഒരുപാട് വന്നിട്ടുണ്ട്. തീർഥാടകരെ പോലെയാണ് നാമിവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക…പോവുക.-അദ്ദേഹം തുടർന്നു.