ഇടുക്കി: വാടകക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിന് എതിരെ നാളെ സംസ്ഥാന വ്യാപകമായി സെക്രട്ടറിയേറ്റ് രാജ്ഭവൻ മാർച്ച് നടത്തുന്നതിന്റെ മുന്നോടിയായി തൊടുപുഴ മർച്ചന്റ് അസോസിയേഷന്റെയും, യൂത്ത് വിങിന്റെയും ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി.
വിളംബര ജാഥ കെവിവിഇഎസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് എൻ പി ചാക്കോ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ടി എൻ പ്രസന്നകുമാർ ആശംസ അറിയിച്ചു. തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഫ്ലാഗ്ഓഫ് ചെയ്തു.
വിളംബര ജാഥയിൽ 100 കണക്കിന് ബൈക്കുകൾ തൊടുപുഴ പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നും ആരംഭിച് മങ്ങാട്ടുകവലയിൽ അവസാനിച്ചു. വിളംബര ജാഥയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ നവാസ്, ട്രെഷറർ അനിൽ പീടികപറമ്പിൽ, വൈസ് പ്രസിഡന്റ്മാരായ നാസർ സൈര, ഷെരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, കെ പി ശിവദാസ്, വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്,
സെക്രട്ടറിമാരായ ഷിയാസ് എംപീസ്, ലിജോൺസ് ഹിന്ദുസ്ഥാൻ, യൂത്ത് വിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറി ജോർജ്കുട്ടി ജോസ്, ട്രെഷറർ അനസ് പെരുനിലം, വർക്കിങ് പ്രസിഡന്റ് ഗോപു ഗോപൻ, വനിതാ വിങ് പ്രസിഡന്റ് ലാലി വിൽസൺ എന്നിവർ പങ്കെടുത്തു.