ബെംഗളൂരു: വഖഫ് കൈയേറ്റങ്ങള്‍ കലാപം സൃഷ്ടിക്കുന്ന കര്‍ണാടകത്തില്‍ ഔറംഗസേബ് ജന്മദിനാഘോഷവുമായി വീണ്ടും പ്രകോപനം.
ബെലഗാവിയിലെ ഷാഹു നഗറിലാണ് മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ചിത്രമുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ‘സുല്‍ത്താന്‍- ഇ- ഹിന്ദ്’ എന്നും ‘അഖണ്ഡ ഭാരതത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍’ എന്നും വിശേഷിപ്പിക്കുന്ന പോസ്റ്ററിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പോലീസ് അത് നീക്കം ചെയ്തു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണിതെന്നാണ് പോലീസ് നിഗമനം.അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചതായും പോലീസ് പറഞ്ഞു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *