യമുനയിലിപ്പോഴും ഒഴുകുന്നത് വിഷപ്പത; ഛത് പൂജ നടത്തി ആയിരങ്ങൾ; ദില്ലിയിലെ മലിനീകരണത്തോത് ഉയരുന്നു
ദില്ലി: ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. നഗരത്തിൽ പലയിടത്തും വായുഗുണനിലവാര സൂചിക 400 കടന്നു. മലിനീകരണത്തോത് ഉയരുമ്പോഴും എല്ലാ വർഷത്തെയും പോലെ ഇത്തവണയും യമുനാ നദിയിൽ ഛത് പൂജ ആഘോഷങ്ങൾ നടന്നു. വിഷപ്പത തുടരുന്ന സാഹചര്യത്തിൽ യമുനയിൽ മുങ്ങി ഛത് പൂജ ആഘോഷങ്ങൾ നടത്താൻ ദില്ലി ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നെങ്കിലും അതിനെ മറികടന്ന് ആയിരങ്ങളാണ് ഇന്ന് യമുനാ നദിയിൽ പൂജ നടത്തിയത്. ഛത് പൂജയ്ക്ക് മുന്നോടിയായി ദില്ലി ജല ബോർഡിന്റെ നേതൃത്വത്തിൽ യമുനയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.