മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പ്രതിയായ ഗൗരവ് വിലാസ് അപുനാണ് (23) പിടിയിലായത്. ദിവസ വേതനക്കാരനായ അപുനെയെ ബുധനാഴ്ച മുംബൈ കോടതിയില്‍ ഹാജരാക്കി.
ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആയുധം കൈകാര്യം ചെയ്യാനുള്ള പരിശീലനവും ഷൂട്ടിംഗ് പരിശീലനവും ഇയാള്‍ക്ക് നല്‍കിയിരുന്നു.