കുവൈറ്റ്‌ : കലാലയം സാംസ്കാരി വേദി ഫഹാഹീൽ ഹാർമണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവ് മംഗഫ് സെക്ടർ ജേതാക്കളായി.  97 പോയിന്റ് നേടിയാണ്  ഒന്നാം സ്ഥാന കിരീടം നേടിയത്.
വാശിയേറിയ മത്സരത്തിൽ 90 പോയിന്റ് നേടി മഹ്ബൂല രണ്ടാം സ്ഥാനവും 74 പോയിന്റോടെ അൽകൂത് മൂന്നാം സ്ഥാനവും നേടി.
പന്ത്രണ്ട് കാറ്റഗറിയിലായി നൂറോളം മത്സരങ്ങളിലായിട്ടാണ് സാഹിത്യോത്സവ് നടന്നത്. സമാപന സംഗമം യുവ കവി ജോബി ബേബി ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വാദിഖ് തങ്ങൾ അനുമോദന പ്രഭാഷണം നടത്തി. സോൺ ജന:കൺവീനർ ഫസൽ കലൂർ അധ്യക്ഷത വഹിച്ചു.
ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സഖാഫി, രിസാല സ്റ്റഡി സർക്കിൾ നാഷനൽ സെക്രട്ടറി അൻവർ ബലക്കാട്, മീഡിയ സെക്രട്ടറി നജീബ് തെക്കേകാട്, ഷമീർ പാക്കണ, ഹാരിസ് കണ്ണൂർ, ലത്തീഫ് തോണിക്കര,  ശിഹാബ് വാരം, താഹിർ ചെരിപ്പൂർ, ജഹ്ഫർ നടക്കാവ് തുടങ്ങിയവർ സംബന്ധിച്ചു. 
ഐ സി എഫ് സെൻട്രൽ സംഘടന സെക്രട്ടറി അബൂബക്കർ സിദ്ധീഖ് കൂട്ടായി വിജയികളെ പ്രഖ്യാപിച്ചു. കലാലയം സെക്രട്ടറി മുഹമ്മദ്‌ നദീർ സഖാഫി സ്വാഗതവും വിസ്‌ഡം സെക്രട്ടറി അസ്‌ലം തലയോലപ്പറമ്പ് നന്ദിയും പറഞ്ഞു. വിജയികൾ നാഷനൽ തല മത്സരത്തിൽ മാറ്റുരയ്ക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *