തിരുവനന്തപുരം: പാലക്കാട് കള്ളപ്പണ വിവാദത്തില്‍ പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കളക്ടറോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെക്കുറിച്ചും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുമാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ.പി.എം. ഹോട്ടലില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളില്‍ പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.