നാദാപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കല്ലാച്ചി കൊളിയന്റവിട ജുബി(23)നെയാണ് അറസ്റ്റ് ചെയ്തത്.
2022ലാണ് സംഭവം. വിവാഹ വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.