ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുത്തിയതിന് പിന്നാലെ മൗനം വെടിഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
ലക്ഷ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും സന്തോഷത്തോടെയും പോരാടിയ കമല എല്ലാ അമേരിക്കക്കാരുടെയും ചാമ്പ്യനായി തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളില്‍ കമല ഹാരിസ് ചരിത്രപരമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയെന്ന് ബൈഡന്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപിനെ യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
2020ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഞാന്‍ എടുത്ത ആദ്യ തീരുമാനമായിരുന്നു കമലയെ തിരഞ്ഞെടുത്തത്.
ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. അവരുടെ കഥ അമേരിക്കയുടെ ഏറ്റവും മികച്ച കഥയെ പ്രതിനിധീകരിക്കുന്നു. അവര്‍ ആ കഥ തുടരുമെന്നതില്‍ എനിക്ക് സംശയമില്ല, പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.