ഒടുവിൽ പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം; എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം വന്നത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും.