കര്‍ണാടക: യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷതയ്ക്കും കുടുംബത്തിനും ഒപ്പം ബെംഗളൂരുവിലെ ജയനഗറിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠം സന്ദര്‍ശിച്ച് ഗുരു രാഘവേന്ദ്രന്റെ അനുഗ്രഹം തേടി. ഇവരൊടൊപ്പം സുധാ നാരായണ മൂര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. ഗുരു രാഘവേന്ദ്ര ഹിന്ദു സമൂഹത്തില്‍ പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. സന്ദര്‍ശനത്തിനൊടൊപ്പം നിരവധി ചടങ്ങുകളിലും പങ്കെടുത്തു.
ഋഷി സുനക് 2022 ഒക്ടോബര്‍ മുതല്‍ 2023 ജൂലൈയില്‍ രാജിവെക്കുന്നതുവരെ യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ആദ്യത്തെ ബ്രിട്ടീഷ്-ഇന്ത്യന്‍ നേതാവായി ചരിത്രം സൃഷ്ടിച്ചു. 2015-ല്‍ പാര്‍ലമെന്റില്‍ പ്രവേശിച്ച മുന്‍ അഭിഭാഷകനായ കെയര്‍ സ്റ്റാര്‍മര്‍ 2024-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി.