തൃശൂര്‍: ഒമ്പത്, പത്ത് തീയതികളിലായി തായ്ലന്‍ഡില്‍ നടക്കുന്ന ലോക ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യകാല സഹപ്രവര്‍ത്തകന്‍ ഷാജഹാന്‍ അന്നിക്കരയെ റിയാദ് കെ.എം.സി.സി. തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു.
തൃശൂര്‍ ജില്ലാ മുസ്ലിം ലീഗ് ആസ്ഥാനമായ സീതി സാഹിബ് സ്മാരക സൗധം ഓഡിറ്റോറിയത്തില്‍ വച്ച് റിയാദ് കെ.എം.സി.സി. സെന്റര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കബീര്‍ വൈലത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് സാഹിബ് ഷാജഹാന്‍ അനിക്കരയ്ക്കുള്ള റിയാദ് തൃശൂര്‍ ജില്ലാ കെ.എം.സി.സിയുടെ പ്രശംസ പത്രവും മൊമെന്റോയും കൈമാറി. 
നാല് വര്‍ഷം മുമ്പ് പ്രവാസ ജീവിത കാലഘട്ടത്തില്‍ കെ.എം.സി.സി. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന അദ്ദേഹം റിയാദിലെ സാമൂഹിക, കലാ സാംസ്‌കാരിക രംഗത്തെ സ്തുതിര്‍ഹമായ സേവനങ്ങളെ  പ്രസംഗികര്‍ അനുസ്മരിച്ചു. 
റിയാദിലെ പ്രവാസജീവിതം അവസാനിപ്പിച്ച ശേഷം നാല് വര്‍ഷം കൊണ്ട് സ്വപ്രയത്‌നത്തിലൂടെ മിസ്റ്റര്‍ കേരള, മിസ്റ്റര്‍ സൌത്ത് ഇന്ത്യ, മിസ്റ്റര്‍ ഇന്ത്യ, മിസ്റ്റര്‍ യൂണിവേഴ്‌സ്, മിസ്റ്റര്‍ വേള്‍ഡ് ഗാലക്‌സി പട്ടങ്ങള്‍ കരഗതമാക്കിയത്തിനാണ് ഷാജഹാന്‍  മുഴുവന്‍ പ്രവാസികളുടെയും അഭിനന്ദനങ്ങളും അംഗീകാരവുമായാണ്  കെഎംസിസി യുടെ ആദരമെന്നു കെ.എം.സി.സി. ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സി.എ. റഷീദ് സാഹിബ്, സെക്രട്ടറിമാരായ ശാഹുല്‍ ഹമീദ് മുല്ലക്കര, എം.എ. റഷീദ് എന്നിവരും കെ.എം.സി.സിയെ പ്രതിനിധീകരിച്ച് ബാവ താനൂര്‍, നൗഷാദ് വൈലത്തൂര്‍, മൊയ്തീന്‍ ചെറുതുരുത്തി, ഷൗക്കത്തലി പാലപ്പിള്ളി, അഹമ്മദ് ചാലിശേരി, നിസാര്‍ മരുതയൂര്‍, അക്ബര്‍ വേന്മനാട്,  മുസ്തഫ കിള്ളിമംഗലം, ഉസ്മാന്‍ വരവൂര്‍, മുസ്തഫ തിരുവത്ര എന്നിവര്‍ സംസാരിച്ചു. മിസ്റ്റര്‍ ഇന്ത്യ ഷാജഹാന്‍ അന്നിക്കര മറുപടി പ്രസംഗം നടത്തി. കെ.എം.സി.സി. തൃശൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍ഷാദ് കയ്പമംഗലം സ്വാഗതവും മുന്‍ ട്രഷറര്‍ ഉമറുല്‍ ഫാറൂഖ് മുള്ളൂര്‍ക്കര നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട് നൌഷാദ് വൈലത്തൂര്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *