ന്യൂയോര്‍ക്ക്: അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ സമയം രാവിലെ 8.30 ന് ഇലക്ടറല്‍ വോട്ടുകളില്‍ കമല ഹാരിസിനെ 188 വോട്ടുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുകയാണ്.
കൊളറാഡോയില്‍ 10 ഇലക്ടറല്‍ വോട്ടുകള്‍ നേടിയ കമലാ ഹാരിസ് വിജയിക്കുമെന്ന് അസോസിയേറ്റഡ് പ്രസ് പ്രവചിക്കുന്നു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ പ്രധാനപ്പെട്ട സംസ്ഥാനമാണ് കൊളറാഡോ.
കൊളറാഡോയുടെ ഇലക്ടറല്‍ വോട്ടുകള്‍ നേടുന്ന അവസാന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി 2004-ല്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ആയിരുന്നു. അതിനുശേഷം, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെയാണ് സംസ്ഥാനം പിന്തുണച്ചു വരുന്നത്.
ജോ ബൈഡന്‍ 2020-ല്‍ വിജയിച്ചു. 2020 ലെ സെന്‍സസിന് ശേഷം കൊളറാഡോ അതിന്റെ പത്താമത്തെ ഇലക്ടറല്‍ വോട്ട് നേടി, ഡെന്‍വറിന് ചുറ്റുമുള്ള ജനസംഖ്യാ വര്‍ദ്ധനയാണ് ഇതിന് കാരണം.