പാലക്കാട്: അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധന സിപിഎം – ബിജെപി ഒത്തുകളിയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പരിശോധന. ഇത് കൃത്യമായ നാടകമാണെന്നും ഷാഫി ആരോപിച്ചു.
അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധദിനം ആചരിക്കും. കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തും.