പാലക്കാട്: പാലക്കാട്ടെ ഹോട്ടലിൽ നീല ട്രോളി ബാഗ് എത്തിച്ചത് വ്യാജ ഐഡി കാർഡ് നിർമാണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു.
ഇന്നലെ അവിടെയില്ലെന്ന് പറഞ്ഞ ആൾ ഇന്ന് അവിടെ ഉണ്ടെന്നാണ് പറയുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിനിലിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഹോട്ടൽ മുറിയുടെ പിന്നിൽ ഒരു ഏണി ഉണ്ട്. അതിൽ കൂടി ഇറങ്ങാവുന്ന സൗകര്യവും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ തെളിവുകളും പുറത്തുവരും. പെട്ടിയിൽ വസ്ത്രമായിരുന്നെങ്കിൽ, രാഹുലിന്റെ ഡ്രസ് ഷാഫിക്ക് ചേരുമോ എന്ന് നോക്കിയതാണോയെന്ന് അദ്ദേഹം ചോദിച്ചു. ഡ്രസ് ഏത് ടെക്സ്റ്റയിൽസ് നിന്നാണ് എന്ന് പറഞ്ഞാൽ കുറച്ചു കൂടി നന്നാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു.