പാലക്കാട്: പാലക്കാട് കെടിഎം ഹോട്ടലില്‍ നടന്ന റെയ്ഡിനും, ‘ട്രോളി’ വിവാദത്തിനും പിന്നാലെ സമൂഹമാധ്യമത്തില്‍ വാക്‌പോരുമായി മുന്‍ എംഎല്‍എ വി.ടി. ബല്‍റാമും, എഎ റഹീം എംപിയും. റഹീം താടിക്ക് കൈ കൊടുത്ത് ഇരിക്കുന്ന ചിത്രം പരിഹാസരൂപേണ പുറത്തുവിട്ട് ബല്‍റാമാണ് വാക്‌പോരിന് തുടക്കം കുറിച്ചത്. ‘ദാറ്റ് അവസ്ഥ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
”ഹലോ വി ടി ബൽറാം, അങ്ങ് ‘അവിടെ സേഫ്’ ആണല്ലോ അല്ലേ ?” എന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച് റഹീം തിരിച്ചടിച്ചു. ഉടനെ വന്നു ബല്‍റാമിന്റെ മറുപടി.
”ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതൽ. സഖാവ് നീതു ജോൺസണന്റെ ഈ സ്നേഹത്തിന് മുന്നിൽ എനിക്ക് വാക്കുകളില്ല”-എന്നായിരുന്നു ബല്‍റാമിന്റെ മറുപടി പോസ്റ്റ്.
‘മോർഫിങ് മാമാ‘ ഇപ്പോഴും അവിടെ സേഫ് അല്ലേയെന്ന് റഹീമും ബല്‍റാമിനോട് ചോദിച്ചു. കോണ്‍ഗ്രസ്, സിപിഎം അണികളും ഇവരുടെ വാക്‌പോര് ഏറ്റെടുത്തിരിക്കുകയാണ്. ഇരുനേതാക്കളെയും അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വരുന്നത്.